മുണ്ടത്തിക്കോട് : എൻ.എസ്.എസ്. ഡയരക്ടർ ബോർഡ് മെമ്പറും താലൂക് യൂണിയൻ പ്രഡിഡന്റ്റും ആയ അഡ്വ പി ഗൃഷികേശ് ഉദ്ഘാടനം ചെയ്തു. കരയോഗം വൈസ് പ്രസിഡണ്ട് എം ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ സുധീഷ്ബാബു സ്വാഗതവും ട്രഷറർ എ സുരേന്ദ്രൻ നന്ദിയും പറഞ്ഞു. കരയോഗത്തിലെ 80 വയസ്സ് കഴിഞ്ഞ 10 പേരെയും പഞ്ചവാദ്യ ആസ്വാധക സുവർണ മുദ്ര നേടിയ ഇലത്താളം കലാകാരൻ മുണ്ടത്തിക്കോട് സന്തോഷിനെയും യൂണിയൻ സെക്രട്ടറി എസ് ശ്രീകുമാർ പൊന്നാട ചാർത്തി ആദരിച്ചു. കലാമത്സരങ്ങളിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാനം പ്രസിഡന്റ് രാജൂ മാരാത്ത് നിർവഹച്ചു. വനിതാസമാജം പ്രസിഡന്റ് ലതാ ജയരാജ്, സെക്രട്ടറി രാജശ്രീ സുഗുണൻ, എം സച്ചിദാനന്ദൻ, യൂണിയൻ ഇൻസ്‌പെക്ടർ എൻ രാധാകൃഷ്ണൻ ഡിവിഷൻ കൗൺസിലർ കെ. ഗോപാലകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍