കേരളത്തിൽ ഇന്നുമുതൽ പരക്കെ കനത്ത മഴക്ക് സാധ്യത.

 കൊച്ചി : വരും ദിവസങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കിഴക്കൻ മലയോര മേഖലകളിൽ വിനോദസഞ്ചാരത്തിന് പോകുന്നവർ ജാഗ്രത പാലിക്കണം. തുലാവർഷത്തിനു മുന്നോടിയായുള്ള അന്തരീക്ഷ പരിവർത്തനങ്ങളുടെ സ്വാധീനം മൂലമാണ് ഇപ്പോൾ ശക്തമായ മഴ ലഭിക്കുന്നത്. ഒക്ടോബർ ആദ്യവാരം കേരളത്തിൽ ശക്തമായ മഴ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ആഴ്ചകളിലെ Metbeat Weather ൻ്റെ കാലാവസ്ഥ അവലോകന റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നു.

ഇന്നലെ കണ്ണൂർ ഉൾപ്പെടെയുള്ള മേഖലകളിൽ മേഘ വിസ്ഫോടനത്തിന് (Cloud bust) സമാനമായ രീതിയിൽ മഴ ലഭിച്ചു. പലയിടത്തും വെള്ളക്കെട്ട് ഉണ്ടായി. ഞായറാഴ്ച മലപ്പുറം ജില്ലയിലെ വഴിക്കടവ് മുതൽ കരുവാരക്കുണ്ട് വരെയുള്ള മേഖലകളിൽ ആറ് മുതൽ 11.4 സെൻറീമീറ്റർ വരെ മഴ ലഭിച്ചു. അടുത്ത അഞ്ചു ദിവസം കേരളത്തിൻ്റെ കിഴക്കൻ മലയോര മേഖലകളിൽ 10 സെൻറീമീറ്റർ വരെ പ്രതിദിന മഴ രേഖപ്പെടുത്താൻ സാധ്യത.

കണ്ണൂർ വിമാനത്താവളത്തിൽ ഒരു മണിക്കൂറിൽ 9.2 സെൻറീമീറ്റർ മഴ ലഭിച്ചു. ഇത് ലഘു മേഘ വിസ്ഫോടനത്തിന് തുല്യമായ മഴയാണ്. ഒരു മണിക്കൂറിൽ 10 സെൻറീമീറ്റർ മഴ ലഭിച്ചാൽ മേഘ വിസ്ഫോടനം ആയി കണക്കാക്കാം. കണ്ണൂർ വിമാനത്താവളത്തിൽ നേരത്തെ 45 മിനിറ്റിൽ 7.0 സെ.മി മഴ രേഖപ്പെടുത്തിയിരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍