ജില്ലയിലെ മുൻഗണനാ റേഷൻകാർഡുകളുടെ മസ്റ്ററിംഗ് സമയം നാളെ അവസാനിക്കും.

മഞ്ഞ, പിങ്ക് റേഷൻ കാർഡുകളുടെ തൃശൂർ ജില്ലയിലെ മസ്റ്ററിംഗിനുള്ള സമയം ഒന്നിന് അവസാനിച്ചെങ്കിലും എഴുപതുശതമാനം മാത്രമാണ് പൂർത്തിയായത്. കുട്ടികളുടെ ആധാർ പുതുക്കാത്തതും മുതിർന്നവരുടെ വിരല്‍ പതിയാത്തതുമാണ് പ്രതിസന്ധി വർധിപ്പിച്ചത്. കിടപ്പുരോഗികളുടെ മസ്റ്ററിംഗിലും തടസമുണ്ടായി. മസ്റ്ററിംഗ് പൂർത്തിയാക്കാൻ ആധാർ പുതുക്കാൻ അക്ഷയകേന്ദ്രങ്ങളിലും വൻതിരക്കാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് മസ്റ്ററിംഗ് നടപടികള്‍ ആരംഭിച്ചത്. മാർച്ച്‌ 18നുമുൻപ്  പൂർത്തിയാക്കാനാണ് നിർദേശം നല്‍കിയത്. ദിവസങ്ങളോളം റേഷൻ വിതരണം ഇതിനായി നിർത്തിവച്ചു. 

സംസ്ഥാന ഐടി മിഷന്‍റെ വെബ്‌സൈറ്റിന്റെയും ഇ-പോസ് മെഷീന്‍റെ തകരാറിനെത്തുടർന്ന് നടപടികള്‍ ഇഴഞ്ഞു. പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പ് എത്തിയതോടെ മസ്റ്ററിംഗ് നിർത്തിവച്ചു. തുടർന്നു കഴിഞ്ഞമാസം 25ന് ആരംഭിച്ച മസ്റ്ററിംഗ് നടപടികളാണ് ഒന്നിന് അവസാനിച്ചത്. സൗജന്യ റേഷൻ ലഭിക്കുന്നവരുടെ ഇ-കെ.വൈ.സി അപ്‌ഡേഷൻ ബയോമെട്രിക് വിവരങ്ങളിലൂടെ ഉറപ്പാക്കാനാണ് മസ്റ്ററിംഗ് നടത്തുന്നത്. മസ്റ്ററിംഗ് സമയത്തു റേഷൻകാർഡ്, ആധാർ കാർഡ് എന്നിവ കരുതണം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍