വടക്കാഞ്ചേരി ഗവൺമെന്റ് എൽ.പി സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷം രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് , അധ്യാപകരെ ആദരിക്കൽ , വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ, ഓണസദ്യ തുടങ്ങി വ്യത്യസ്ത കലാപരിപാടികളോടെ ശ്രദ്ധേയമായി. വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജി മിനി ആർ തിരി തെളിയിച്ച ഓണാഘോഷ പരിപാടിയിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും അതിനുള്ള സൗജന്യ നിയമസഹായങ്ങളെ കുറിച്ചും രക്ഷിതാക്കൾക്ക് വിശദമായ ബോധവൽക്കരണ ക്ലാസും നടത്തി.
രക്ഷിതാക്കൾക്കും അധ്യാപകർക്കും ആണ് കുട്ടികളുടെ പ്രശ്നം ആദ്യം കണ്ടെത്താനാവുന്നതെന്നും ആരംഭത്തിൽ തന്നെ വേണ്ടവിധം ഇടപെട്ടാൽ വലിയൊരു അളവ് വരെ പ്രശ്നങ്ങൾ പരിഹരിക്കാം എന്നും യോഗത്തിൽ ജസ്റ്റിസ് അഭിപ്രായപ്പെട്ടു. തുടർന്ന് പൂർവ്വ അധ്യാപകരായ ജലജ ,കമലാക്ഷി ,സലോമി, ബീന, രാജി, അൽഫോൻസ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരെയും അധ്യാപകേതര ജീവനക്കാരെയും യോഗത്തിൽ ആദരിച്ചു.
തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു. പ്രധാന അധ്യാപകൻ രാജേഷ് മാസ്റ്റർ അധ്യക്ഷതവഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡൻറ് ജോഫി വടക്കൻ സ്വാഗതം പറഞ്ഞു. വിരമിച്ച എല്ലാ അധ്യാപകരും തങ്ങളുടെ വിദ്യാലയ ഓർമ്മകൾ കുട്ടികളുമായി പങ്കുവെച്ചു. വിദ്യാലയത്തിലെ സീനിയർ അധ്യാപിക സജി ടീച്ചർ നന്ദിയും പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ഓണസദ്യയും നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍