25/2/2025 ലെ ഉത്രാളിക്കാവ് പൂരം ആചാര തനിമയോടെ പ്രൗഡഗംഭീരമായി ആഘോഷിയ്ക്കുവാൻ 12/9/2024ന് ചേർന്ന തട്ടക ദേശങ്ങളായ എങ്കക്കാട്,കുമരനെല്ലൂർ വടക്കാഞ്ചേരി ദേശങ്ങളുടെ കോർഡിനേഷൻ കമ്മറ്റി യോഗത്തിൽ തിരുമാനിച്ചു.
ഉത്രാളിക്കാവ് പൂരം ചീഫ് കോർഡിനേറ്റർ വി. സുരേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. പൂരത്തിന് പരമാവധി പതിനൊന്ന് ആനകളെ പങ്കെടുപ്പിയ്കുവാൻ യോഗത്തിൽ മൂന്നു ദേശങ്ങളും ധാരണയായി. പൂരത്തിന്റെ മുഖ്യ ആകർഷണമായ ഭഗവതി പൂരവും, കൂട്ടി എഴുന്നള്ളിപ്പും കൂടുതൽ ഭംഗിയാകുന്നതിനു വേണ്ട നിർദേശങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. പൂരത്തിൻ്റെ പ്രധാന ആകർഷണമായ വെടിക്കെട്ടിന്റെ സമയക്രമത്തിൽ മൂന്നു ദേശങ്ങളും ധാരണയായിലെത്തി.
പറപ്പുറപ്പാട് കോർഡിനേഷൻ കമ്മറ്റിയും, സാമ്പിൾ വെടിക്കെട്ട് എങ്കക്കാട് ദേശം,പൂരം വെടികെട്ട് കുമരനെല്ലൂർ ദേശം,പുലർച്ച വെടികെട്ട് വടക്കാഞ്ചേരി ദേശം എന്ന ക്രമത്തിൽ ധാരണയായി. 2025 വർഷത്തെ ഉത്രാളിക്കാവ് പൂരം പ്രൗഢഗംഭീരമായി എല്ലാവിധ ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ച് നടത്തുന്നതിനു വേണ്ട എല്ലാ സഹായവും ജനപ്രതിനിധികളുടെയും, സംസ്ഥാന സർക്കാരിന്റെയും, ജില്ലാ ഭരണകൂടത്തിന്റെയും, വിവിധ വകുപ്പുകളുടെയും, ഭാഗത്ത് നിന്ന് തക്കതായ ഇടപ്പെടലുകൾ ഉണ്ടാകുവാനും യോഗം അഭ്യർത്ഥിച്ചു. വെടിക്കെട്ട് സുഖമായി നടത്തുന്നതിനുള്ള ഭൗതിക സാഹചര്യം ഒരുക്കുന്നതിനുള്ള ഇടപെടൽ നടത്തുന്നതിനും യോഗത്തിൽ ഐക്യകണ്ഠേന തീരുമാനമെടുത്തു. പൂരപിറ്റേന്നു ശിവരാത്രി ആയതിന്റെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് പൂരത്തിന്റെ എഴുന്നള്ളിപ്പു സമയക്രമങ്ങളിൽ തക്കതായ ക്രമീകരണം വരുത്തുവാൻ യോഗത്തിൽ തീരുമാനമായി.
കുമരനെല്ലൂർ ദേശം പ്രസിഡന്റ് എ.കെ. സതീഷ്കുമാർ, സെക്രട്ടറി പി. എ. വിപിൻ, എങ്കക്കാട് ദേശം പ്രസിഡന്റ് ട്ടി. പി. ഗിരീശൻ, സെക്രട്രറി പി. ആർ. സുരേഷ്കുമാർ വടക്കാഞ്ചേരി ദേശം പ്രസിഡന്റ് സി. എ. ശങ്കരൻകുട്ടി, സെക്രട്ടറി പി. എൻ വൈശാഖ് വിവിധ ദേശങ്ങളെ പ്രധിനിതീകരിച്ച് സി.ജയേഷ് കുമാർ, രാജേഷ്, പ്രദീപ്, ബാലകൃഷ്ണൻ കെ. പ്രശാന്ത് എന്നിവർ സംസാരിച്ചു. യോഗത്തിൽ വടക്കാഞേരി ദേശം പ്രസി: സി. എ.ശങ്കരൻകുട്ടി സ്വാഗതവും വർക്കിംഗ് പ്രസിഡന്റ് കെ.സതീഷ്കുമാർ നന്ദിയും രേഖപ്പെടുത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG





0 അഭിപ്രായങ്ങള്‍