ഗുരുവായൂര്‍ : തിരുവോണദിവസം ബാറില്‍ രണ്ടുപേരെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പടി സ്വദേശി ഇച്ചാമു എന്ന് വിളിക്കുന്ന രായം മരക്കാര്‍ വീട്ടില്‍ 38 വയസ്സുള്ള നിഷാബിനെയാണ് ഗുരുവായൂര്‍ എസ്.എച്ച്.ഒ. സി .പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കോട്ടപ്പടി ചൂല്‍പ്പുറം സ്വദേശി പണ്ടാരക്കല്‍ സനീഷിനെയും ബന്ധു വിഷ്ണുവിനെയുമാണ് കുത്തി കൊലപെടുത്താന്‍ ശ്രമിച്ചത്.
തിരുവോണ ദിവസം വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. 2 വര്‍ഷം മുന്‍പ് സഹോദരനുമായി വാക്ക് തര്‍ക്കമുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിനുശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ കുന്നംകുളത്തു നിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍