നിരീക്ഷണക്യാമറാ ദൃശ്യം നൽകേണ്ടിവരും; സൂക്ഷിക്കണമെന്ന് പോലീസിനോട് എ.ഡി.ജി.പി.

പോലീസ് സ്റ്റേഷനുകളിലെയും സെല്ലിലെയും നിരീക്ഷണക്യാമറാദൃശ്യം വിവരാവകാശനിയമപ്രകാരം നൽകേണ്ടിവരുമെന്നും സ്റ്റേഷനിലെ നടപടികളിൽ ജാഗ്രതപുലർത്തണമെന്നും പോലീസ് ഉദ്യോഗസ്ഥർക്ക് എ.ഡി.ജി.പി.യുടെ നിർദേശം. പീച്ചി പോലീസ് സ്റ്റേഷനിലെ ദൃശ്യം നൽകാൻ വിവരാവകാശ കമ്മിഷൻ ഉത്തരവിട്ട പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. കസ്റ്റഡിയിലെടുത്തവരെ പോലീസ് മർദിക്കുന്നത് ഈ ദൃശ്യത്തിലുണ്ട്.

 വിവരാവകാശനിയമപ്രകാരം പകർപ്പുനൽകിയതിനാൽ ഇത് പ്രചരിക്കാനും പോലീസിനെതിരേ നിയമനടപടിയെടുക്കാനും സാധ്യതയുണ്ട്. പോലീസ് സ്റ്റേഷനുകളിലെ നിരീക്ഷണക്യാമറാദൃശ്യം വിവരാവകാശനിയമത്തിന്റെ പരിധിയിൽവരുമെന്നത് ഓർക്കണം. അരുതാത്തതൊന്നും സംഭവിക്കാതിരിക്കാൻ ജാഗ്രതപുലർത്തണമെന്നും പോലീസ് ആസ്ഥാനത്ത്‌ എ.ഡി.ജി.പി. എസ്. ശ്രീജിത്ത് നൽകിയ നിർദേശത്തിലുണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍