സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി.

പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി ആർ. വിശ്വനാഥ് പുതിയ മലപ്പുറം എസ്പിയാകും. മലപ്പുറം എസ്പി ശശിധരൻ എറണാകുളം റേഞ്ച് വിജിലൻസ് എസ്പിയായി ചുതലയേക്കും. എ. അക്ബറിനെ ഗതാഗത കമ്മിഷണർ സ്ഥാനത്ത് നിന്ന് മാറ്റി എറണാകുളം ക്രൈം ബ്രാഞ്ച് ഐജിയാക്കി. തൃശ്ശൂർ റേഞ്ച് ഡിഐജി തോംസൺ ജോസിന് എറണാകുളം റേഞ്ചിന്റെ അധിക ചുമതല കൂടി നൽകും. മലപ്പുറത്തെ എട്ടു ഡിവൈഎസ്പിമാരെ സ്ഥലംമാറ്റി. താനൂർ ഡിവൈഎസ്പി വി.വി ബെന്നിക്കും മാറ്റമുണ്ട്. പരാതിക്കാരിയോട് അനാവശ്യമായി ഇടപെടൽ നടത്തി എന്ന് കണ്ടെത്തിയ പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി മണികണ്ഠനെതിരെയും നടപടിയുണ്ട്....

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍