പുതുക്കാട് ട്രെയിൻ തട്ടി യുവാവ് മരിച്ചു.

പുതുക്കാട് : ട്രെയിൻ തട്ടി യുവാവ് മരിച്ചു. പുതുക്കാട് വടക്കെ തൊറവ് എടശ്ശേരി വീട്ടിൽ വേലായുധൻ്റെ മകൻ 48 വയസുള്ള സുനിൽ കുമാർ ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെ പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ലോക്കോ പൈലറ്റ് വിവരമറിയിച്ചതിനെ തുടർന്ന് റെയിൽവേ അധികൃതരും പുതുക്കാട് പോലീസും സ്ഥലത്തെത്തി. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍