അറബിക്കടലിൽ "അസ്ന". മഴ കനക്കുമെന്ന് റിപ്പോർട്ടുകൾ.

അതിതീവ്ര ന്യൂനമർദം ഇപ്പോൾ സൗരാഷ്ട്ര, കച്ച്, കറാച്ചി തീരത്ത്. കടലിൽ ഇറങ്ങി ഒമാൻ ദിശയിലേക്ക്. ഡീപ് ഡിപ്രഷൻ 02 A. വൈകിട്ടോടെ കടലിൽ "അസ്ന " ( AsNa ) ചുഴലിക്കാറ്റായി മാറിയേക്കും. ഒമാൻ തീരത്തേക്കാണ് നീക്കം. "അസ്ന" എന്ന പേര് നിർദേശിച്ചത് പാകിസ്ഥാൻ. ഉർദു ഭാഷയിൽ "അസ്ന " എന്നാൽ "അംഗീകരിക്കേണ്ടത്" എന്നാണർത്ഥം. 

ഗുജറാത്ത്‌, കച്ച്, കറാച്ചി തീരങ്ങളിൽ പ്രളയമഴയും കാറ്റും . മസ്കറ്റ്, ഒമാൻ, യെമൻ തീരങ്ങളിൽ തീവ്രമഴക്കും കാറ്റിനും സാധ്യത. അസ്നയുടെ സാന്നിധ്യം, കേരള തീരത്തെ അന്തരീക്ഷപാത്തി, ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം പശ്ചിമതീരത്തെ അന്തരീക്ഷസ്ഥിതി മാറ്റിയിട്ടുണ്ട്. കടലിൽ കനത്ത മേഘങ്ങൾ രൂപം കൊള്ളുന്നുണ്ട്. ഇന്ന് കേരളമാകെ മഴ പെയ്യുന്നുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, പാലക്കാട് വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം , ആലപ്പുഴ എന്നീ ജില്ലകളിൽ ഇടക്ക് ശക്തമാകുന്ന മഴക്കും സാധ്യത.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.