മേയർക്ക് നിവേദനം.

തൃശൂർ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുലിക്കളി മാറ്റിവെച്ചതിനെ തുടർന്ന് മേയർക്ക് നിവേദനം നൽകി.  പുലിക്കളി നടത്തണമെന്നാവശ്യപ്പെട്ട് 9 പുലിക്കളി സംഘങ്ങളാണ് മേയർക്ക് സംയുക്ത നിവേദനം നൽകിയത്. പുലിക്കളി ഒരുക്കങ്ങളുടെ ഭാഗമായി ഓരോ ടീമിനും 3 ലക്ഷത്തിലധികം രൂപ ഇതിനോടകം ചിലവായി. പുലിക്കളി നടത്താതിരുന്നാൽ സാമ്പത്തിക നഷ്ടം താങ്ങാൻ ആകില്ലെന്നും ടീമുകൾ പറഞ്ഞു. പുലിക്കളി വേണ്ടെന്നുവച്ച തീരുമാനം പുനപരിശോധിക്കണമെന്നും പുലിക്കളി നടത്താത്ത പക്ഷം തങ്ങൾക്കുണ്ടായ ബാധ്യത കോർപ്പറേഷൻ ഏറ്റെടുക്കണമെന്നും പുലിക്കളി സംഘങ്ങൾ ആവശ്യപ്പെട്ടു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍