ബാലവേദി കുമ്പളങ്ങാട് യൂണിറ്റ് രൂപീകരിച്ചു.

വടക്കാഞ്ചേരി:  ബാലവേദി കുമ്പളങ്ങാട് യൂണിറ്റ്  രൂപീകരണ യോഗം ബാലവേദി ജില്ലാ ചെയർമാൻ  ഷാജി കാക്കശേരി ഉദ്ഘാടനം ചെയ്തു. ബാലവേദി വടക്കാഞ്ചേരി മണ്ഡലം കൺവീനർ മണികണ്ഠൻ ചൂലിശേരി,  വി.കെ ലിൻസൺ എന്നിവർ പ്രസംഗിച്ചു . അനില സിൻ്റോ അധ്യക്ഷത വഹിച്ചു. ചാർളി വി.എസ്. സ്വാഗതം പറഞ്ഞു. 

യോഗത്തിൽ വെച്ച് ബാലവേദി പ്രവർത്തക ആൻമിയ ബെന്നി സ്വർണ്ണ കമ്മൽ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ഭാരവാഹി കളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു. രക്ഷാധികാരിയായി  അനില സിൻ്റോ, സെക്രട്ടറിയായി ഷാരോൻ സജി, ജോയിൻ്റ് സെക്രട്ടറി ആൻമിയ ബെന്നി, പ്രസിഡൻ്റായി വിഷ്ണു, വൈസ് പ്രസിഡൻ്റായി റിതിക രൺജിത് എന്നിവരെയും തിരഞ്ഞെടുത്തു. സെക്രട്ടറി ഷാരോൺ സജി നന്ദി പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍