പെരിങ്ങണ്ടൂർ: പോപ്പ് പോൾ മേഴ്‌സി ഹോം മക്കൾക്ക് ആവേശമായി ആസിഫ് എത്തി.സിനിമയിൽ മാത്രം കണ്ടിട്ടുള്ള ആസിഫ് അലിയെ നേരിട്ടു കണ്ട്, തൊട്ട്, കുശലം പറഞ്ഞ് പോപ്പ് പോൾ മേഴ്സി ഹോമിൻ്റെ പൊന്നോമനകൾ. പോപ്പ് പോൾ മേഴ്സി ഹോമിലെത്തിയ താരത്തെ ഡയറക്ടർ ഫാ. ജോൺസൺ അന്തിക്കാട്ട് സ്വീകരിച്ചു.
കരഘോഷത്തോടും ആർപ്പു വിളിയോടും കൂടെയാണ് മേഴ്സി ഹോം കുഞ്ഞുങ്ങൾ അദ്ദേഹത്തെ എതിരേറ്റത്. അസി. ഡയറക്ടർ ഫാ. സീജൻ ചക്കാലക്കൽ, സിസ്റ്റേഴ്സ്, അധ്യാപകർ, ടീച്ചർ ട്രൈനീസ് തുടങ്ങിയവർ കുട്ടികളോപ്പമുണ്ടായി. കുഞ്ഞുങ്ങളുമായി സംവദിച്ചതാരം അവർക്ക് മധുരപലഹരം വിതരണം ചെയ്ത് ഫോട്ടോയ്ക്ക് പോസ് ചെയ്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍