കൊച്ചി : പ്രശസ്ത സംവിധായകൻ എം.മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. "വിട പറയും മുമ്പേ", "ശാലിനി എന്റെ കൂട്ടുകാരി", "രണ്ട് പെൺകുട്ടികൾ", "ഇസബെല്ല", "ഇടവേള", "പക്ഷെ" തുടങ്ങിയ മനോഹര ചിത്രങ്ങൾ സംവിധാനം ചെയ്തു. എൻപതുകളിൽ മോഹൻ സംവിധാനം ചെയ്ത ചിത്രങ്ങൾ മലയാള സിനിമക്ക് പുതിയ രൂപ ഭാവങ്ങൾ നൽകി. പ്രമുഖ നടന്മാരില്ലാതെ തന്നെ അനവധി ഹിറ്റുകൾ മലയാള സിനിമക്ക് നൽകിയ വലിയകലാകാരനാണ് മോഹൻ. ഇരിഞ്ഞാലക്കുട സ്വദേശിയാണ്. 76-)൦ വയസിലാണ് അദ്ദേഹം വിടപറഞ്ഞത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍