മുകേഷിനെതിരായ ആരോപണത്തില്‍ ബി.ജെ.പിയില്‍ ഭിന്നത. മുകേഷിനെ പിന്തുണക്കുന്ന രീതിയില്‍ സംസാരിച്ച സുരേഷ് ഗോപിയെ തള്ളി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ രംഗത്തെത്തി. ആരോപണങ്ങള്‍ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. നിങ്ങള്‍ കോടതിയാണോ എന്ന് ചോദിച്ച് മാധ്യമങ്ങളോട് തട്ടിക്കയറിയ സുരേഷ് ഗോപി അന്തിമ തീരുമാനം കോടതി സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു.
എന്നാല്‍ മുകേഷ് രാജിവെക്കണമെന്നാണ് പാർട്ടി നിലപാടെന്നും സുരേഷ് ഗോപി പാർട്ടിക്കൊപ്പം പ്രവർത്തിക്കണമെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ധാർമ്മികത ഉയർത്തിപ്പിടിക്കേണ്ട ബാധ്യത മുകേഷിനുണ്ട്. ഇഷ്ടക്കാർക്ക് എന്തുമാകാമെന്ന സർക്കാർ നിലപാടാണ് മുകേഷിന്റെ ധാർഷ്ട്യത്തിന് അടിസ്ഥാനം. കൊല്ലം എം.എല്‍.എയുടെ രാജി എഴുതി വാങ്ങാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. ചലച്ചിത്ര മേഖലയിലെ അനാശാസ്യ പ്രവണതകള്‍ കാണാതെ പോകരുത്. തുടർച്ചയായി വരുന്നത് ഗുരുതരമായ ആരോപണം ആണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍