വടക്കാഞ്ചേരി മണ്ഡലത്തിലെ ഗ്രന്ഥശാലകൾക്കും, സ്കൂൾ ലൈബ്രറികൾക്കുമുള്ള പുസ്തകവിതരണം സെപ്റ്റംബർ ഒന്നിന് "കില"യിൽ വച്ച് നടക്കും.
വടക്കാഞ്ചേരി : കേരള നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നിന്നും വടക്കാഞ്ചേരി എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ചു വാങ്ങിയ പുസ്തകങ്ങളുടെ വിതരണവും ലൈബ്രറി സംഗമവും 2024 സെപ്റ്റംബർ മാസം ഒന്നാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് കിലയിലെ സ്വരാജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. മണ്ഡലത്തിലെ 55 പൊതു വായനശാലകൾക്കും, 9 സ്കൂൾ ലൈബ്രറികൾക്കും ആണ് ഇപ്രകാരം പുസ്തകങ്ങൾ നടക്കും .
തൃശൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.രാമചന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് നടക്കുന്ന സെമിനാറിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ: ധർമ്മരാജ് അടാട്ട്, തൃശ്ശൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി വി മുരളി എന്നിവർ പ്രഭാഷണങ്ങൾ നടത്തും.
കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവായ കഥകളി ആചാര്യൻ കലാമണ്ഡലം കൃഷ്ണകുമാറിനെ യോഗത്തിൽ ആദരിക്കും. കില ഡയറക്ടർ ജനറൽ എ. നിസാമുദ്ദീൻ ഐ.എ.എസ്, തലപ്പിള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.കെ ജയപ്രകാശ്, ഗ്രന്ഥശാല പ്രവർത്തകർ,കലാ -സാമൂഹ്യ- സാഹിത്യ രംഗങ്ങളിലെ മറ്റു പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ