വടക്കാഞ്ചേരി നഗരസഭാ പ്രദേശത്ത് കൃഷി നാശം വിതക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ തീരുമാനം.

വടക്കാഞ്ചേരി:  നഗരസഭ  പാടശേഖര സമിതികളുടെ യോഗം 14.08.2024 നു 2 മണിക്ക് നഗരസഭ മീറ്റിംഗ് ഹാളിൽ നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രന്റെ  അധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ  നഗരസഭ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം.ആർ അനൂപ് കിഷോർ, ജമീലാബി എ.എം, കൗൺസിലർമാർ, കൃഷി ഓഫീസർമാർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. 

രണ്ടാം വിളയായ മുണ്ടകൻ വിളവെടുക്കുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കം ആരംഭിച്ചു. നേരത്തെ തയ്യാറാക്കിയ കാർഷിക കലണ്ടർ അനുസരിച്ചാണ് കൃഷി ഇറക്കുക. വാഴാനി കനാൽ മെയിന്റനൻസ് സെപ്റ്റംബർ  ആദ്യവാരത്തിൽ മേജർ ഇറിഗേഷൻന്റെ നേതൃത്വത്തിൽ ആരംഭിക്കും. പാർളിക്കാട് - കുറാഞ്ചേരി ബ്രാഞ്ച് കനാൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം പൂർത്തിയാക്കും. ആഗസ്റ്റ് 27 നു മേജർ ഇറിഗേഷൻ, നഗരസഭ,  കൃഷിവകുപ്പ് ഉദ്യോഗസ്ഥർമാർ, കർഷകർ എന്നിവരുടെ നേതൃത്വത്തിൽ അതിതീവ്ര മഴക്ക് ശേഷമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സംയുക്ത പരിശോധന നടത്തും. കനാലിനു ഇരുവശത്തുമുള്ള അപകടകരമായ മരങ്ങളുടെ കൊമ്പുകൾ മുറിക്കുന്നതിനു തീരുമാനിച്ചു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ തകർന്ന വരമ്പുകളുടെയും നീർച്ചാലുകളുടെയും അറ്റകുറ്റ പണികൾ നടത്തും. 

 പാടശേഖരങ്ങളിൽ ഉള്ള പന്നി ശല്യം ഒഴിവാക്കുന്നതിനു വേണ്ടി വെടിവെക്കുന്നതിനു തീരുമാനമായി. തകർന്നു പോയ തോടുകൾ നന്നാക്കുന്നതിനു വേണ്ടി മൈനർ ഇറിഗേഷൻ പദ്ധതി സമർപ്പിക്കുന്നതിനു തീരുമാനിച്ചു. വിത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് വേണ്ടി കർഷകരുടെയും കൃഷി ഓഫീസർമാരുടെയും ഉപസമിതിക്ക് രൂപം നൽകി. പത്താഴകുണ്ടിൽ നിന്നുള്ള നീർച്ചാലുകളുടെ അറ്റകുപണികൾ ചെയ്യുന്നതിന് മേജർ ഇറിഗേഷൻ, നഗരസഭ,  കൃഷിവകുപ്പ് ഉദ്യോഗസ്ഥർമാർ, കർഷകർ എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍