ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് 4.38 കോടിരൂപ.

ഗുരുവായൂർ:  ഗുരുവായൂർ ക്ഷേത്രത്തിൽ 2024 ആഗസ്റ്റ് മാസത്തെ ഭണ്ഡാരം  എണ്ണൽ  പൂർത്തിയായപ്പോൾ ലഭിച്ചത് 43855787 രൂപ.  1കിലോ 819ഗ്രാം 400 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 11കിലോ 250ഗ്രാം. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 16 ഉം നിരോധിച്ച  ആയിരം രൂപയുടെ 20ഉം  അഞ്ഞൂറിൻ്റെ 46 കറൻസിയും ലഭിച്ചു. ധനലക്ഷ്മി ബാങ്ക് (ഡി എൽ ബി ) ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.

ഇ ഭണ്ഡാര വരവ് എസ്.ബി.ഐ വഴി

2.37ലക്ഷം രൂപ. ക്ഷേത്രംകിഴക്കേ നടയിലെ എസ്.ബി.ഐയുടെ ഇ ഭണ്ഡാരം  വഴി

23,77,37രൂപ ലഭിച്ചു.  ഇ ഭണ്ഡാര വരവ് യുബിഐ വഴി 20,074 രൂപയുമാണ് ആഗസ്റ്റ് മാസം ലഭിച്ചത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍