മാധ്യമപ്രവർത്തകരെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ കേന്ദ്ര സർക്കാർ വിവരങ്ങള്‍ തേടി.

ഡൽഹി : ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം ഡല്‍ഹി പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സുരേഷ് ഗോപിയുടെ സുരക്ഷ വർധിപ്പിക്കാൻ കേന്ദ്രം നിർദേശം നല്‍കിയിട്ടുണ്ട്. അതേസമയം മന്ത്രിക്കും സ്റ്റാഫിനും നേരേ ആക്രമണമുണ്ടായെന്ന് സുരേഷ് ഗോപിയുടെ ഓഫീസ് അറിയിച്ചു. സംഭവത്തില്‍ തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് സുരേഷ് ഗോപി പരാതി നല്‍കിയിട്ടുണ്ട്. രാമനിലയം ഗസ്റ്റ്ഹൗസില്‍വച്ച്‌ മാധ്യമപ്രവർത്തകർ മാർഗതടസം സൃഷ്ടിച്ചെന്ന് പരാതിയില്‍ പറയുന്നു.

അതേസമയം സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങി. തൃശൂര്‍ പോലീസ് കമ്മീഷ്ണറുടെ നിർദേശത്തെ തുടർന്ന് സിറ്റി എ.സി.പിയാണ് അന്വേഷണം തുടങ്ങിയത്. അനില്‍ അക്കരയുടെ പരാതിയിലാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. അനില്‍ അക്കരെയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പരാതിക്കാരനില്‍ നിന്നും മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വേണ്ടി വന്നാല്‍ മൊഴിയെടുക്കും.ചൊവ്വാഴ്ച ഉച്ചയ്ക്കു തൃശൂർ രാമനിലയത്തിലെത്തിയ മാധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ സൗകര്യമില്ലെന്നും വഴി എന്‍റെ അവകാശമാണെന്നും പറഞ്ഞ് ക്ഷോഭിച്ചാണ് വാഹനത്തിനു സമീപത്തുനിന്നു കേന്ദ്രമന്ത്രി തള്ളിമാറ്റിയത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.