സൂപ്പര്‍ഹിറ്റായിരുന്ന കൊച്ചി - ബംഗളൂരു റൂട്ട് പിന്‍വലിച്ചു, കേരളത്തെ തഴഞ്ഞ് അതിര്‍ത്തി ജില്ല വരെ വന്ദേഭാരത് അനുവദിച്ച് റെയില്‍വേ.
യാത്രക്കാര്‍ ഏറ്റെടുത്തിട്ടും എറണാകുളം - ബംഗളൂരു വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ് നിര്‍ത്തലാക്കി റെയില്‍വേ. ഓഗസ്റ്റ് 26 വരെ പ്രഖ്യാപിച്ചിരുന്ന സര്‍വീസ് നീട്ടിയുള്ള വിജ്ഞാപനമിറങ്ങാത്തതാണ് കാരണമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. ഒക്കുപ്പന്‍സി റേറ്റിന്റെ കാര്യത്തില്‍ കേരളത്തിലെ മറ്റ് വന്ദേഭാരത് ട്രെയിനുകളെപ്പോലെ തന്നെയായിരുന്നു മൂന്നാമത്തേതും. ബംഗളൂരുവില്‍ നിന്ന് രാവിലെ 5.30ന് പുറപ്പെടുന്ന ട്രെയിനിന്റെ സമയം ഒരു മണിക്കൂര്‍ നീട്ടി 6.30 ആക്കണമെന്ന നിര്‍ദേശം ദക്ഷിണ റെയില്‍വേ മുന്നോട്ട് വച്ചിരുന്നു.
പുതിയ സമയക്രമീകരണം അനുവദിച്ച ശേഷം സര്‍വീസ് നീട്ടുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ സര്‍വീസ് സ്ഥിരമാക്കുന്നതിനുള്ള എല്ലാ യോഗ്യതയുമുണ്ടായിട്ടും കേരളത്തെ തഴയുകയാണ് റെയില്‍വേ എന്നാണ് ഇപ്പോഴുയരുന്ന ആരോപണം. മികച്ച വരുമാനം ലഭിക്കുന്ന റൂട്ടിലെ സര്‍വീസ് സ്വകാര്യ ബസ് ലോബിക്ക് വേണ്ടിയാണ് ഒഴിവാക്കുന്നതെന്ന ആരോപണവും യാത്രക്കാര്‍ ഉന്നയിക്കുന്നുണ്ട്.ആഴ്ചയില്‍ മൂന്നു ദിവസത്തെ സര്‍വീസായി ജൂലൈ 25നാണ് എറണാകുളം - ബംഗളൂരു സ്‌പെഷ്യല്‍ സര്‍വീസ് ആരംഭിച്ചത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ