വടക്കാഞ്ചേരി ബൈപ്പാസ് - സർവ്വേയും മണ്ണ് പരിശോധനയും 30ന് ആരംഭിക്കും.

തിരുവനന്തപുരം : നിർദ്ദിഷ്ട വടക്കാഞ്ചേരി ബൈപ്പാസിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന റെയിൽവേ മേൽപ്പാലത്തിന്റെ ജനറൽ അറേഞ്ചുമെന്റ് ഡ്രോയിങ് (GAD) തയ്യാറാക്കുന്നതിനായി ടോപ്പോഗ്രാഫിക് സർവ്വേയും സോയിൽ ഇൻവെസ്റ്റിഗേഷനും 30ന് ആരംഭിക്കും. GAD തയ്യാറാക്കി റെയിൽവേയിൽ നിന്ന് അംഗീകാരം നേടിയെടുക്കുന്നതിനായി കേരള സർക്കാരിന്റെയും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമായ കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷനെ (KRDCL) ചുമതലപ്പെടുത്തിയിട്ടുണ്ട്. കെ-റെയിൽ കോർപ്പറേഷൻ 75 ദിവസത്തിനകം GAD തയ്യാറാക്കി അംഗീകാരത്തിനായി റെയിൽവേക്ക് സമർപ്പിക്കും. 

എറണാകുളം-ഷൊർണൂർ സെക്ഷനിൽ പുതിയ ട്രാക്കുകൾ നിർമ്മിക്കാൻ റെയിൽവേ ഉദ്ദേശിക്കുന്നതിനാൽ മേൽപ്പാലത്തിന്റെ ഡിസൈനും അലൈൻമെൻ്റും തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ചില തടസ്സങ്ങൾ നേരിട്ടിരുന്നു. ഈ തടസങ്ങൾ നീക്കി വടക്കാഞ്ചേരി ബൈപ്പാസ് യാഥാർത്ഥ്യമാക്കുന്നതിനായി സംസ്ഥാന സർക്കാരും റെയിൽവേ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടത്തുന്ന നിരന്തമായ ശ്രമങ്ങളുടെ ഫലമായാണ് GAD തയ്യാറാക്കുന്നതിനു KRDCLനെ ചുമതലപ്പെടുത്തി ഉത്തരവായതെന്ന് വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി അറിയിച്ചു. റെയിൽവേയുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ അകമലയ്ക്കടുത്ത് കാട്ടിലെ ഗേറ്റ് (പട്ടാണികാട്ടിലേക്ക് പോകുന്ന വഴിയുടെ ഭാഗം) പരിസരത്ത് മേൽപ്പാലം നിർമ്മിക്കുന്നതിന് തത്വത്തിൽ ധാരണയായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.