വടക്കാഞ്ചേരി മർച്ചൻ്റ്സ് അസോസിയേഷൻ നഗരസഭാ ചെയർമാന് നിവേദനം നൽകി.

വടക്കാഞ്ചേരി : ജൂലൈ 29 ന് രാത്രി പെയ്ത മഴയിൽ വടക്കാഞ്ചേരി നഗരത്തിലെ 100 ൽ കൂടുതൽ കച്ചവടസ്ഥാപനങ്ങൾ വെള്ളത്തിൽ മുങ്ങുകയും ഓണക്കച്ചവടം പ്രതീക്ഷിച്ച് സ്റ്റോക്ക് ചെയ്ത 2 കോടിയിൽ കൂടുതൽ രൂപയുടെ സാധനങ്ങൾ  നശിച്ചുപോയി. ഇതുമൂലം വൻ സാമ്പത്തിക  ബാധ്യതയാണ്  വ്യാപാരികൾക്ക് സംഭവിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ വ്യാപാരികൾക്ക് വന്ന നഷ്ടങ്ങൾ നികത്തണമെന്നാവശ്യപെട്ട് വടക്കാഞ്ചേരി നഗരസഭ ചെയർമാൻ  പി.എൻ.സുരേന്ദ്രന് യൂണിറ്റ് പ്രസിഡൻ്റ്  അജിത് മല്ലയ്യ  നിവേദനം  കൈമാറി. അതിനോടൊപ്പം മറ്റൊരു നിവേദനവും നൽകി. ഓണത്തിനോടനുബന്ധിച്ച്. തെരുവോരങ്ങളിൽ താൽകാലിക ഷെഡുകളും കടമുറികളും എടുത്ത് പൂവുകളും, തുണിത്തരങ്ങളും പച്ചക്കറികളും  മുതലായവ വൻതോതിൽ തെരുവോരങ്ങളിൽ കച്ചവടം ചെയ്യുന്നവരുണ്ട്. അവർ പഞ്ചായത്ത് ലൈസൻസോ മറ്റ് മാനദണ്ഡങ്ങളോ പാലിക്കാതെ കച്ചവടം  ചെയ്യുന്നവരാണ്.

ഇത്തരം അനധികൃത കച്ചവടം ചെയ്യുന്നവർ കാരണം ഓണം വിപണി ലക്ഷ്യമാക്കി കൊണ്ട് കച്ചവടം ചെയ്യുന്ന വ്യാപാരികൾക്ക് അത് വലിയ നഷ്ടങ്ങൾ വരുത്തി തീർക്കുമെന്നും ഓണ സമയങ്ങളിൽ തമിനാട് ലോബികൾ പൂക്കളുമായി നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പൂവ് കച്ചവടം നടത്തുന്നത് മൂലം വടക്കാഞ്ചേരി, ഓട്ടുപാറ പ്രദേശങ്ങളിൽ  പൂക്കച്ചവടം നടത്തുന്ന വ്യാപാരികൾക്ക്അത് വലി നഷ്ടങ്ങൾ വരുത്തിവെയ്ക്കുന്നു. അതിനാൽ തെരുവോര കച്ചവടങ്ങളെ ഒഴിപ്പിക്കണമെന്ന് ചെയർമാന് കൊടുത്ത നിവേദനത്തിൽ ആവശ്യപെട്ടു. പി.എൻ. ഗോകുലൻ, സി.എ. ഷംസുദ്ദിൻ, കെ. ജയകുമാർ എന്നിവർ പങ്കെടുത്തു..

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍