ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. വിലക്കപ്പെട്ട വിവരങ്ങളും വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ഒഴികെ മറ്റൊന്നും മറച്ചുവയ്ക്കരുതെന്ന് ഉത്തരവിൽ പറയുന്നു. 2019 ലാണ് കമ്മീഷൻ റിപ്പോർട്ട് സമര്‍പ്പിച്ചത്.
2019 ഡിസംബർ 31 ന് റിപ്പോർട്ട് കിട്ടിയിട്ടും ഇതുവരെ പിണറായി സർക്കാർ അത് പുറത്തുവിടാതെ പലതരം ഒളിച്ചുകളികളും നടത്തി. മൊഴി നൽകിയവരുടെ സ്വകാര്യതാ പ്രശ്നം, ജസ്റ്റിസ് ഹേമയുടെ ഉപദേശം എന്നിവ ഉയർത്തി കാണിച്ചാണ് തുടക്കം മുതൽ റിപ്പോർട്ട് പുറത്ത് വിടാതിരുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍