എങ്കക്കാട് നിദര്‍ശന ആര്‍ട്ട് റെസിഡന്‍സിയിലെ ഇപ്പോഴത്തെ റെസിഡന്റുകളായ മഹിമ കപൂറും പ്രഗ്യ ഭാര്‍ഗവയും റെസിഡന്‍സിയില്‍ പൂര്‍ത്തീകരിച്ച ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് ഇന്ന് കാലത്ത് നിദര്‍ശനയില്‍ തുടക്കമായി. എങ്കക്കാടിൻ്റെ പ്രകൃതിഭംഗിയും പച്ചപ്പും പക്ഷിലതാദികളും ശബ്ദവിന്യാസങ്ങളും അമൂർത്ത രൂപത്തിൽ ചിത്രീകരിച്ച എൺപതോളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.
പുല്ലാനിക്കാട് സെൻ്റ് പയസ് യു പി സ്കൂളിലെ കുട്ടികളടക്കം ഒട്ടേറെ പേർ പ്രദർശനം കാണാനെത്തുകയും ചിത്രകാരികളുമായി സംയുക്തരചനയിൽ ഏർപ്പെടുകയും ചെയ്തു. ചിത്രങ്ങളുടെ ആശയവും ചിത്രകാരികളുടെ കലാജീവിതവും വിവരിക്കുന്ന സ്ലൈഡ് ഷോ അവതരണം ആകർഷകമായി. പ്രദർശനം നാളെ ഞായറാഴ്ച വൈകീട്ട് 7ന് സമാപിക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍