അധ്യാപക രക്ഷാകർതൃ സമ്മേളനവും അവാർഡ് ദാനവും നടന്നു.

അധ്യാപക രക്ഷാകർതൃ സമ്മേളനവും അവാർഡ് ദാനവും നടന്നു. ഒല്ലൂർ സെന്റ് മേരിസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിലെ അധ്യാപക രക്ഷാകർതൃ സംഘടനയുടെ പൊതുസമ്മേളനവും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനവും റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു. 100 ശതമാനം വിജയം കൈവരിച്ച സ്കൂളിനെ മന്ത്രി അഭിനന്ദിച്ചു. 
പി.ടി.എ പ്രസിഡന്റ് ജോസ് ചാക്കോള അധ്യക്ഷനായി. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  കരോളിൻ ജെറീഷ്, പിടിഎ വൈസ് പ്രസിഡന്റ് റിയോ റൈസൺ, സി. ജിതാ പോൾ സി.എം.സി, ലോക്കൽ മാനേജർ സി. ലിസ്ജോ സി.എം.സി, സ്റ്റാഫ് പ്രതിനിധി വി. അജി ആന്റോ തുടങ്ങിയവർ സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍