വടക്കാഞ്ചേരി: വ്യാപാരി വ്യവസായി സമിതി തൃശൂർ ജില്ലാ കമ്മറ്റിയുടെ വ്യാപാരമിത്ര മരണാനന്തര സഹായം അത്താണി യൂനിറ്റിലെ ജയകുമാറിൻ്റെ കുടുംബത്തിന് കുന്നംകുളം എംഎൽഎ എ സി മൊയ്തീൻ കൈമാറി. 5 ലക്ഷം രൂപയുടെ ചെക്കാണ് കുടുംബാംഗങ്ങൾക്ക് നൽകിയത് . ചെറുകിട വ്യാപാരികൾക്ക് വലിയ ആശ്വാസം നൽകുന്ന പദ്ധതിയാണ് വ്യാപാര മിത്ര പദ്ധതി , സമിതി ജില്ലാ പ്രസിഡൻ്റ് വിജയ് ഹരി അധ്യക്ഷത വഹിച്ചു.
സമിതി ജില്ലാ സെക്രട്ടറി മിൽട്ടൻ ജെ തലക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം ആർ അനൂപ് കിഷോർ, ബ്യൂട്ടി പാർലേഴ്സ് സമിതി സംസ്ഥാന പ്രസിഡൻ്റും സമിതി സംസ്ഥാന കമ്മറ്റി അംഗവുമായ ബിന്ദു സജി, പെരിങ്ങണ്ടൂർ സർവ്വീസ് സഹകരണ സംഘം പ്രസിഡൻ്റ് സുരേഷ് ബാബു മാസ്റ്റർ, സമിതി ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എൻ സുകുമാരൻ, ജില്ലാ കമ്മറ്റി അംഗം എം എ മോഹനൻ , ഏരിയ ട്രഷറർ ടി ഡി ദയൻ , അത്താണി യൂനിറ്റ് സെക്രട്ടറി ടി ഐ ബൈജു , ട്രഷറർ പിഎ പ്രസാദൻ, സമിതി ഏരിയ സെക്രട്ടറി എൻ ജി സന്തോഷ് ബാബു, എരിയ പ്രസിഡൻ്റ് ഇ കെ കുമാരൻ എന്നിവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍