എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ജിം ട്രെയിനർ മരിച്ചു. ഗുരുവായൂർ മമ്മിയൂർ സ്വദേശി 62 വയസ്സുള്ള സുരേഷ് ജോർജ് ആണ് മരിച്ചത്. കോട്ടപ്പടി ജീംനേഷ്യത്തിലെ ട്രൈനറായിരുന്നു. മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കാലിക്കറ്റ് യൂണിവേഴ്സിറ്റി, മിസ്റ്റർ കേരള എന്നി പട്ടങ്ങൾ നേടിയിട്ടുള്ള സുരേഷ് പാവറട്ടി സ്കൂളിലെ ഹിന്ദി അധ്യാപകനായിരുന്നു. കഴിഞ്ഞയാഴ്ച്ചയാണ് സുരേഷ് ജോർജിന് എലിപ്പനി സ്ഥിരീകരിച്ചത്. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആയിരുന്നു മരണം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍