ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൈപ്പറമ്പ് പഞ്ചായത്ത് പതിനാലാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ 2023-2024വർഷം വിവിധ മേഖലകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു.CBSE, ICSE, SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർഥികളെയും ഇന്ദിരാഗാന്ധി വിദ്യാഭ്യാസ പുരസ്കാരവും, ഇന്ത്യൻ ഭരണഘടനയും നൽകി ആദരിച്ചു. കേരളോത്സവം 2023- ൽ ചെണ്ട( സിംഗിൾ തായമ്പക) ഇനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിഷ്ണു പി.എസ്, റിഥമിക് യോഗ CBSE സ്റ്റേറ്റ് ലെവൽ ഒന്നാം സ്ഥാനം ലഭിച്ച കുമാരി.ശിവാനി ഷാജി,എന്നിവരെ പ്രത്യേകം ആദരിക്കുകയും, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നൂറു ദിനം പൂർത്തീകരിച്ചവർ ഉൾപ്പെടെ എല്ലാ തൊഴിലാളികളെയും പൊന്നാട അണിയിച്ച് ഉപഹാരം നൽകി അനുമോദിക്കുകയും ചെയ്തു.
EX. MLA യും, മുൻ ഡിസിസി പ്രസിഡന്റുമായിരുന്ന പി.എ മാധവൻ ഉദ്ഘാടനം നിർവഹിച്ച അനുമോദന യോഗത്തിന് കോൺഗ്രസ് വാർഡ് പ്രസിഡണ്ട്. ജി രാമദാസ് അധ്യക്ഷത വഹിച്ചു. എൻ.കെ സുധീർ, (AICC മെമ്പർ ) ജിമ്മി ചൂണ്ടൽ (ജില്ലാ പഞ്ചായത്ത് മെമ്പർ ), വിപിൻ വടേരിയാട്ടിൽ ( അടാട്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്) മുഖ്യ അതിഥികളായി ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. കെ.ജി സതീശൻ ( അടാട്ട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്),ഗ്രാമപഞ്ചായത്ത് അംഗം സി. ഒ. ഔസേപ്പ്, വി.പി. ബാലകൃഷ്ണൻ( മണ്ഡലം കോൺഗ്രസ് സെക്രട്ടറി), ധന്യ ഗിരീഷ്( കൈപ്പറമ്പ് മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡണ്ട് ) എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ചു. യോഗത്തിന് കൈപ്പറമ്പ് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, 14-വാർഡ് മെമ്പറുമായ കെ.ബി ദീപക് സ്വാഗതവും, ഭരതൻ പി എസ് (111-) ബൂത്ത് പ്രസിഡന്റ് നന്ദിയും രേഖപ്പെടുത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍