വായന പക്ഷാചരണം സമാപിച്ചു.

കാഞ്ഞിരക്കോട് : പി.എൻ. പണിക്കരും ഐ.വി. ദാസും ഗ്രന്ഥശാലാപ്രസ്ഥാനത്തിനു നൽകിയ സംഭാവനകൾ അതുല്യമാണെന്ന് മാനവ സംസ്കൃതി ജില്ലാ ചെയർമാൻ അഡ്വ. ടി.എസ്.മായാദാസ് അഭിപ്രായപ്പെട്ടു. കാഞ്ഞിരക്കോട് ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഐ. വി. ദാസ് അനുസ്മരണ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. 

കമ്മ്യൂണിസ്റ്റ് നേതാവ്, 16 പുസ്തകങ്ങളുടെ രചയിതാവ് എന്നീ നിലകളിൽ ഐ.വി. ദാസ് നാടിന് നൽകിയ സംഭാവനകൾ സ്മരണീയമാണെന്നും മായാദാസ് പറഞ്ഞു. വായനാ പക്ഷാചരണത്തിൻ്റെ സമാപനവും ഗ്രന്ഥാലോകം ക്യാമ്പയിനും എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊടുമ്പിൽ മുരളി ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് ഒ. എം . ഷീജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.വായനശാല സെക്രട്ടറി പി .എൻ . ബാലചന്ദ്രൻ ,വായനശാലവൈസ് പ്രസിഡണ്ട് കെ. കെ. സുകുമാരൻ,വായനശാല രക്ഷാധികാരി പി. വി .ജ്യോതിഷ് എന്നിവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍