മൺസൂൺ വീണ്ടും സജീവമാകുന്നതിന്റെ തുടക്കം കുറിച്ച് ആദ്യ ന്യൂനമർദം നാളെ വടക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളും. ഇത് വീണ്ടും മൺസൂൺ സർജ്ജ് സൃഷ്ടിച്ചേക്കും. രണ്ട് ദിവസം കടലിൽ നീങ്ങി സിസ്റ്റം ഭുവനേശ്വറിന് സമീപം കര കടക്കാൻ ആണ് സാധ്യത. ഇത് മൺസൂൺ പാത്തിയിൽ കടന്ന് ഗുജറാത്ത് വഴി അറബിക്കടലിൽ പ്രവേശിച്ചേക്കും. തൊട്ട് പിന്നാലെ മറ്റൊരു ന്യൂനമർദവും ( Back to Back Low ) ബംഗാൾ ഉൾക്കടലിൽ ജൂലൈ 17 ന് രൂപം കൊണ്ടേക്കും. അതും ഇതേ പാത തുടരാൻ ആണ് സാധ്യത.
ഇന്നലെ പറഞ്ഞത് പോലെ വടക്കൻ കേരളത്തിൽ ആയിരുന്നു രാത്രി മഴ ശക്തമായത്. പശ്ചിമഘട്ടത്തിലും തൊട്ടടുത്ത തമിഴ്നാട് ജില്ലകളിലും കനത്ത മഴ തുടരുന്നുണ്ട്. കമ്പം, തേനി, വാൽപ്പാറ, നീലഗിരി, ശിവഗംഗ, പുതുക്കോട്ട, കൊടൈക്കനാൽ, ചെങ്കോട്ട മേഖലയിൽ കനത്ത മഴ തുടരുന്നു. മാനന്തവാടി, കക്കയം മേഖലയിലും മഴ ശക്തമാകുന്നുണ്ട്. വനമേഖലയിൽ പെയ്യുന്ന കനത്ത മഴ നദികളിലെ ജലനിരപ്പ് ഉയരാൻ കാരണമായേക്കും.തീരദേശത്ത് കടൽ കയറ്റത്തിനും സാധ്യതയുണ്ട്. ഇന്ന് മഴ മദ്ധ്യ - തെക്കൻ ജില്ലകളിലേക്കും വ്യാപിക്കും. ന്യൂനമർദം രൂപം കൊള്ളുന്നത്തോടെ മൺസൂൺ സർജ്ജ് ശക്തമായേക്കും. അടുത്ത ആഴ്ച്ച അതിശക്തമായ മഴ പെയ്തേക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍