കുന്നംകുളം-വടക്കാഞ്ചേരി റൂട്ടിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്.

പഴുന്നാനയിൽ വെച്ച് ഫിദമോൾ ബസ് ഡ്രൈവർ ലിബീഷിനെ രണ്ടംഗ സംഘം ബസ്സിൽ അതിക്രമിച്ച് കയറി ആക്രമിച്ച് പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. നേരത്തെ റോഡില്‍ വെച്ച് എതിര്‍ദിശയില്‍ വന്ന ബൈക്കിന് സൈഡ് നല്‍കിയില്ല എന്ന് ആരോപിച്ച് ബൈക്ക് യാത്രികരും ബസ് ജീവനക്കാരുമായി തര്‍ക്കം ഉണ്ടായിരുന്നു. ഇതിനുശേഷം ബസ് തിരിച്ചു വരുന്ന വഴിയാണ് പഴുന്നാനയിൽ വച്ച് ബൈക്ക് കുറുകെ നിർത്തി ബസ് തടഞ്ഞ് യുവാക്കൾ ബസ് ഡ്രൈവറെ ആക്രമിച്ചത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍