സി.പി.ഐ സ്ഥാപക നേതാവ് പി.നാരായണൻ നായരുടെ ഛായാചിത്രം ജൂലായ് 10 ന് അനാച്ഛാദനം ചെയ്യും.

വടക്കാഞ്ചേരി: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായ പി. നാരായണൻ നായരുടെ ഛായാചിത്രം വടക്കാഞ്ചേരി സിപിഐ ഓഫീസിൽ അനാച്ഛാദനം ചെയ്യുന്നു. 1908 ൽ പാഞ്ഞാൾ കിള്ളിമംഗലം പേരാത്ത് കുടുംബത്തിൽ ജനിച്ച പി. നാരായണൻ നായർ, 1939 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി കേരള ഘടകം രൂപീകരിച്ച പിണറായി പാറപ്രം സമ്മേളനത്തിൽ പങ്കെടുത്ത നേതാവാണ്. മാർക്സിസ്റ്റ് സൈദ്ധാന്തികനായിരുന്ന പി.എൻ സ്വാതന്ത്ര്യ സമര സേനാനിയും രാജ്യസഭാംഗവും മാതൃഭൂമി   പത്രാധിപരും എഴുത്തുകാരനും ഗ്രന്ഥകർത്താവുമായിരുന്നു.പഴയ കൊച്ചി രാജ്യത്ത്, പ്രത്യേകിച്ച്   തലപ്പിള്ളി താലൂക്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ച് വളർത്തിയെടുത്തതിൽ പി.എൻ. വഹിച്ച പങ്ക് നിസ്തുലമാണ്. 1964 ൽ സി പി ഐ  ഭിന്നിച്ച് സി പി എം രൂപീകരിച്ചപ്പോൾ പി.എൻ മാതൃസംഘടനയായ സി പി ഐ യിൽ ഉറച്ചു നിന്നു.1973 ജൂലൈ 10 ന് 65ാം വയസ്സിൽ  പി.നാരായണൻ നായർ അന്തരിച്ചു.

പി.എൻ കെട്ടിപ്പടുത്ത കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തലപ്പിള്ളി താലൂക്ക് ആസ്ഥാനമായ വടക്കാഞ്ചേരിയിൽ സ്വന്തമായൊരു ആസ്ഥാനം ഉണ്ടായ സാഹചര്യത്തിൽ പി.എൻ ൻ്റെ  51-ാം ചരമവാർഷിക ദിനമായ 2024 ജൂലായ് 10 ന് (ബുധൻ) വൈകീട്ട് 5 മണിക്ക് വടക്കാഞ്ചേരി സി പി ഐ മണ്ഡലം കമ്മിറ്റി  ഓഫീസിൽ പി. നാരായണൻ നായരുടെ ഛായാചിത്രം അനാച്ഛാദനം ചെയ്യുകയാണ്. പ്രസ്തുത പരിപാടിയിൽ സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇ.എം. സതീശൻ, പാർട്ടി ജില്ലാ കൗൺസിൽ അംഗങ്ങളായ അഡ്വ: പി.കെ. പ്രസാദ്, അരുൺ കാളിയത്ത്, പി.ശ്രീകുമാർ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ  കെ.കെ. ചന്ദ്രൻ, എ.ആർ. ചന്ദ്രൻ, എം.യു. കബീർ,എം.എ. വേലായുധൻ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ ഷീലാ മോഹൻ തുടങ്ങിയ നേതാക്കൾ  പങ്കെടുക്കുന്നതാണ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍