കാൻഫെഡ് പുരസ്ക്കാരം ഏറ്റുവാങ്ങി.

കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി (കാൻഫെഡ്) സംസ്ഥാന സമ്മേളനത്തിൽ തൃശൂർ ജില്ലക്കുളള കാൻഫെഡ്  പി. ടി ഭാസ്കരപ്പണിക്കർ പുരസ്കാരം  ഒല്ലൂർ തെറ്റയിൽ വീട്ടിൽ മേരി വിജയത്തിന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം പന്ന്യൻ രവീന്ദ്രൻ നൽകി ആദരിച്ചു. അടിസ്ഥാന വിദ്യാഭ്യാസത്തിൻ്റെ ബഹുജന പ്രവർത്തനത്തിൻ്റെയും സമർപ്പിത രൂപമായ ഇതിഹാസ പുരുഷൻ പി.ടി  ഭാസ്കരപ്പണിക്കരുടെ  പേരിലുള്ള പുരസ്‌കാരം കാൻഫെഡ് ദേശീയ  ചെയർമാൻ ഡോ. ബി.എസ് ബലേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിലാണ് ഏറ്റുവാങ്ങിയത്. കാൻഫെഡ് തൃശൂർ ജില്ലാ ചെയർമാൻ മനോജ് കടമ്പാട്ട്, സംസ്ഥാന സെക്രട്ടറി ജയശ്രീകുമാർ, ഡോ. എം.ആർ തമ്പാൻ, ചെറിയാൻ ഫിലിപ്പ് എന്നിവർ സന്നിഹിതരായിരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍