ബി.ജെ.പി അക്കൗണ്ട് തുറക്കുന്നത് ബാങ്കിലായിരിക്കും കേരളത്തിൽ അക്കൗണ്ട് തുറക്കാൻ യാതൊരു സാധ്യതയും ഇല്ല. ചൊവ്വാഴ്ച രാവിലെ വരെ താമര വിരിഞ്ഞോട്ടെയെന്നും അതിനുശേഷം സ്വയം വാടിക്കോളുമെന്നും മുരളീധരൻ. തൃശൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിന് രംഗത്ത് ഇറങ്ങിയത് മുതൽ പാർട്ടിക്കോ സ്ഥാനാർത്ഥിക്കോ തെല്ലും സംശയമില്ലെന്നും വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് നിയോജകമണ്ഡലങ്ങളിൽ വൻ ഭൂരിപക്ഷം നേടും. പാർട്ടിയും താനും പൂർണ ആത്മവിശ്വാസത്തിലാണ്. നല്ല ഭുരിപക്ഷത്തിൽ തൃശ്ശൂരിലെ പ്രബുദ്ധരായ വോട്ടർമാർ തന്നെ പാർലിമെന്റിലേക്ക് അയക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍