കെ. മുരളീധരന്റെ കനത്ത തോൽ‌വി: പാർട്ടിക്കുളളിൽ വീണ്ടും പരസ്യ പ്രതിഷേധം ഉയരുന്നു.

തൃശൂർ: തൃശൂർ ഡി.സി.സി ഓഫീസിനും പ്രസ് ക്ലബ്ബിനും മുൻപിലാണ് പരസ്യ പ്രതിഷേധമായി  പുതിയ  പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. സംസ്ഥാനം ഒന്നടങ്കം യു.ഡി.എഫ് വിജയിച്ച് മുന്നേറിയപ്പോൾ കരുത്തനും വലിയ ജന പിന്തുണയുമുള്ള മുരളീധരൻ കനത്ത തോൽവി നേരിട്ടത് എങ്ങിനെയാണെന്നാണ്  തൃശൂർ ലോകസഭാ മണ്ഡലത്തിലെ യഥാർത്ഥ കോൺഗ്രസ്സുകാർ ചോദ്യം ഉന്നയിക്കുന്നത്. ഇതിന്റെയൊക്കെ പ്രതിഫലനമായിട്ടാണ് തൃശൂരിൽ തുടർച്ചയായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നത്.

തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌  ഡി.സി.സി പ്രസിഡണ്ട് ജോസ് വള്ളൂർ രംഗത്ത് വന്നിട്ടും പ്രതിഷേധം അവസാനിക്കുന്നില്ല എന്നതാണ് വാസ്തവം . ഡി.സി.സി പ്രസിഡണ്ട് ജോസ് വള്ളൂർ ,ടി എൻ പ്രതാപൻ എം.പി എന്നിവർക്കെതിരെയാണ് ഇന്നലെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നതെങ്കിൽ ഇന്ന് മുൻ എം.എൽ.എ മാരായ എം.പി വിൻസെന്റ് ,അനിൽ അക്കര, മുൻ മേയർ ഐ.പി പോൾ എന്നിവർക്കെതിരെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് .ഇവർ പാർട്ടിയെ ചതിച്ചവരാണെന്നും സേവ് കോൺഗ്രസ് എന്നെഴുതിയുമാണ് പുതിയ പോസ്റ്ററുകൾ വന്നുകൊണ്ടിരിക്കുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍