വടക്കാഞ്ചേരി: സമരമുഖങ്ങളിൽ ജ്വലിച്ചു നിന്ന മുതിർന്ന സി പി ഐ (എം) നേതാവ് കെ.എസ്. ശങ്കരൻ്റെ നിര്യാണത്തിൽ സി പി ഐ വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അധ:സ്ഥിത, തൊഴിലാളി ജനവിഭാഗങ്ങളുടെ അവകാശ സമരങ്ങളിൽ ഏഴരപതിറ്റാണ്ടുകാലം സമർപ്പിച്ച ത്യാഗഭരിത ജീവി തമായിരുന്നു സഖാവ് കെ.എസ്.ശങ്കരന്റേത്. സൗമ്യമായ സമീപനവും ലളിത ജീവിതവുമായിരുന്നു കെ.എസിൻ്റെ മുഖമുദ്ര.
വേലൂരിൽ നടന്ന വാഴാനി കനാൽ സമരമുൾപ്പെടെ എണ്ണമറ്റ തൊഴിലാളിവർഗ്ഗ സമര പോരാട്ടങ്ങളിലും സാമൂഹ്യ നവോത്ഥാന മുന്നേറ്റ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതിച്ചേർക്കപ്പെട്ട വേലൂർ മണിമലർക്കാവ് മാറുമറക്കൽ സമരത്തിലും മുന്നണിപ്പോരാളിയായിരുന്നു കെ.എസ് ശങ്കരൻ.ആധുനിക പുരോഗമന മതനിരപേക്ഷ കേരളം നിർമ്മിച്ചെടുക്കുന്നതിന് കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ പോരാട്ട മുഖങ്ങളിൽ ജ്വലിച്ചു നിന്ന നേതൃതലമുറകളുടെ അവസാന കണ്ണിയാണ് കെ.എസ്. ശങ്കരൻ്റെ വിയോഗത്തിലൂടെ നഷ്ടമായത്. കർഷക തൊഴിലാളി പ്രസ്ഥാനത്തിൻ്റേയും സി പി ഐ (എം) ൻ്റേയും സമുന്നത നേതാവായ കെ.എസ്.ശങ്കരൻ്റെ വിയോഗത്തിൽ സി പി ഐ വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി അഗാധമായ ദു:ഖവും അനുശോചനവും അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍