കേരള കർഷക സംഘം വടക്കാഞ്ചേരി എരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാതല ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഭൂമി പുനഃസ്ഥാപിക്കൽ, മരുഭൂവൽക്കരണം, വരൾച്ച പ്രതിരോധം എന്നതാണ് 2024-ലെ തീം. പാർളിക്കാട് അങ്കണവാടിയിൽ പ്ലാവിൻ തൈ നട്ടുകൊണ്ട് കർഷക സംഘം സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എ സി മൊയ്തീൻ എംഎൽഎ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
തദവസരത്തിൽ മുഴുവൻ യൂനിറ്റുകൾക്കുമുള്ള ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. എരിയ പ്രസിഡൻ്റ് എം ആർ അനൂപ് കിഷോറിൻ്റെ അധ്യക്ഷത വഹിച്ചു. എരിയ സെക്രട്ടറി ടി വി സുനിൽകുമാർ, അത്താണി മേഖല പ്രസിഡൻ്റ് കെ ആർ ഉദയൻ, കർഷക തൊഴിലാളി യൂനിയൻ സംസ്ഥാന കമ്മറ്റിയംഗം പി മോഹൻദാസ്, ബി ഷിറാസ്, എം വേണുഗോപാലൻ, രമ്യ സജീഷ് തുടങ്ങിയവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍