പ്രകൃതിയെ സ്നേഹിച്ച പാലക്കാട്ടുകാരിയായ ഒരു പെൺകിടാവിന്റെ പ്രകൃതിസ്നേഹത്തിന്റെ കഥ പറയുന്ന ഹ്രസ്വചിത്രം 'അമ്മു' പ്രദർശനത്തിനൊരുങ്ങുന്നു. വൃക്ഷങ്ങളെയും ജീവജാലകളെയും വളരെ അധികം സ്നേഹിച്ച അമ്മു എന്ന വിദ്യാർത്ഥിനി ഒരു പ്ലാവിനെ രക്ഷിക്കുന്നതിനുവേണ്ടി നടത്തിയ പ്രയത്നങ്ങളാണ് ഈ ഹ്രസ്വചിത്രത്തിന്റെ പ്രമേയം.
ബേബി വൈഷ്ണവി, രതീഷ് വരവൂർ, അഷ്ടമി കൃഷ്ണ, നെന്മാറ എം.എൽ.എ ബാബു, ഷിഹാബുദീൻ, സെലാസ്റ്റിൻ, പ്രവിത് തുടങ്ങിയവരും കൊല്ലംങ്കോട് കരിപ്പൂട് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ഈ ചിത്രത്തിൽ അഭിനയിച്ചു. ഗജേന്ദ്ര വാവയാണ് സംവിധായകൻ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍