വടക്കാഞ്ചേരി: സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ പരിസ്ഥിതി മിത്രം അവാർഡ് വടക്കാഞ്ചേരി നഗരസഭ അധികൃതർ മുഖ്യമന്ത്രിയിൽ നിന്നും എറ്റുവാങ്ങി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിൽ വെച്ചാണ് മുഖ്യമന്ത്രി അവാർഡ് സമ്മാനിച്ചത്.
നഗരസഭ നടപ്പിലാക്കിയ വിവിധ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെയും മാലിന്യ സംസ്കരണ പുനരുപയോഗ പദ്ധതികളെയും ബോട്ടിൽ ബൂത്ത് കരിയില കമ്പോസ്റ്റ് സംവിധാനങ്ങളെയും വിലയിരുത്തിയാണ് നഗരസഭയ്ക്ക് അവാർഡ് ലഭിച്ചത്.പരിസ്ഥിതി സംരക്ഷണ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ വിവിധ സംഘടനകൾ വ്യക്തികൾ കലാലയങ്ങൾ തുടങ്ങിയവയ്ക്ക് പുരസ്കാരം സമ്മാനിച്ചു.ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.
തുടർച്ചയായി വരുന്ന പ്രകൃതിക്ഷോഭങ്ങളെയും കാലാവസ്ഥ വ്യതിയാനങ്ങളിലും ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി നൂതന സാങ്കേതികവിദ്യകൾ കൃഷി രീതിയെയും കിണർ റീചാർജിങ് മഴക്കുഴി തുടങ്ങിയ ജലസംരക്ഷണ സംവിധാനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് ആഹ്വാനം ചെയ്തു. നഗരസഭയ്ക്ക് വേണ്ടി സെക്രട്ടറി കെ കെ മനോജ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജമീലാബി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിദ്ധീക്കുൽ അക്ബർ തുടങ്ങിയവർ പുരസ്കാരം എറ്റുവാങ്ങി.
വീഡിയോ ദൃശ്യങ്ങൾ👇
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍