വടക്കാഞ്ചേരി : പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്ത് സമ്പത്തുകുന്നുകൂട്ടുന്നവർ ആവാസ വ്യവസ്ഥ നശിപ്പിച്ച് ജീവൻ്റെ നിലനില്പിനെ വെല്ലുവിളിക്കുകയാണെന്ന് സി.പി.ഐ ജില്ലാ എക്സി. അംഗം ഇ.എം സതീശൻ പറഞ്ഞു. സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസ് പരിസരത്ത് വൃക്ഷതൈകൾ നട്ടുകൊണ്ട് നടന്ന പരിസ്ഥിതി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതിയുടെ ഈ രാഷ്ട്രീയം തിരിച്ചറിയുന്നതുകൊണ്ട് പരിസ്ഥിതി സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സി.പി.ഐ പ്രതിജ്ഞാബന്ധമാണെന്നും ഇ.എം സതീശൻ പറഞ്ഞു. സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സി.പി.ഐ ഓഫീസ് പരിസരത്ത് പാർട്ടി പ്രവർത്തകർ വൃക്ഷ തൈകൾ നട്ടു. സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം.യു കബീർ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ ഷീലാ മോഹൻ , യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി സി.വി പൗലോസ്, മാധ്യമ പ്രവർത്തകൻ ജോൺസൺ പോണല്ലൂർ എന്നിവർ സംസാരിച്ചു. എം.എസ് അബ്ദുൾ റസാഖ്, കെ.എ ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍