തൃശൂർ : ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ പരാജയപ്പെട്ടതിന് കാരണം പരമ്പരാഗതമായി കിട്ടുന്ന വോട്ടുകളിൽ വന്ന വിള്ളലാണെന്ന് യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന കെ. മുരളീധരൻ. തോൽവിയിൽ ഒരാൾക്കെതിരെയും പരാതി പറഞ്ഞിട്ടില്ല. ഇനി പരാതി പറയുകയുമില്ല.
തോൽവിയെ കുറിച്ച് അന്വേഷിക്കാൻ അന്വേഷണ കമീഷനെ നിയോഗിക്കേണ്ട ആവശ്യവുമില്ലെന്നും പല തരത്തിലുള്ള അന്വേഷണ കമീഷനെ കണ്ടിട്ടുള്ള ആളാണ് താനെന്നും മുരളീധരൻ വ്യക്തമാക്കി. പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുമെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു. കോൺഗ്രസിന് ഒരുപാട് നേതാക്കളുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ വരുമ്പോൾ സജീവമാകും. അതുവരെ ഒരു ഇടവേള എടുക്കുകയാണ്. വയനാട് സീറ്റ് തരേണ്ട ഒരാവശ്യവുമില്ല. തന്നാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിനും പ്രസക്തിയില്ല.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍