വടക്കാഞ്ചേരി: കാൽനൂറ്റാണ്ടിലേറെക്കാലമായി മാരാത്തുകുന്ന് റെയിൽവേ മേൽ പാലത്തിനുവേണ്ടി മുറവിളി വരാൻ തുടങ്ങിയിട്ട്. പലപ്പോഴും ഒരു ട്രെയിൻ കടന്നുപോകാനായി 15,20 മിനിറ്റിൽ കൂടുതൽ സമയമാണ് ഗേറ്റ് അടച്ചിടുന്നത്. ചില സമയങ്ങളിൽ ഇത്രയും നേരം കൊണ്ട് ഓട്ടുപാറ പള്ളിപ്പടി വരെയും മാരാത്തുകുന്ന് സെൻ്റർ വരെയും ചെറിയതും വലുതുമായ അനവധി വാഹനങ്ങളാണ് ബ്ലോക്കിൽപ്പെട്ട് കിടക്കാറ്.
തന്നെയുമല്ല മാസത്തിൽ ഒരുതവണയെങ്കിലും ഗേറ്റിന്റെ തകരാറുമൂലം ഒന്നും രണ്ടും ദിവസങ്ങൾ തുടർച്ചയായി മാറാത്തുകുന്ന് ഗേറ്റ് ബ്ലോക്കാവാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ റെയിൽവേ അധികൃതർ ഗേറ്റ് ശരിയാക്കുന്ന കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ് കാണിക്കാറുള്ളതെന്ന് ഈ വഴിയിലൂടെ സ്ഥിരം യാത്ര ചെയ്യുന്നവർ പരാതിപ്പെട്ടു. ശക്തമായ പ്രക്ഷോഭങ്ങൾ ഉയരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഇനിയും മാരാത്തുകുന്ന് റെയിൽവേ മേൽ പാലത്തിൻ്റെ നിർമ്മാണത്തോട് അലംഭാവം കാണിച്ചാൽ ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുവരുമെന്ന് പൗരവകാശ പ്രവർത്തകരായ സി.കെ മനോഹരൻ, കെ.കെ മുഹമ്മദ്, പി .ടി പത്മനാഭൻ, കെ.കെവർഗീസ് എന്നിവർ പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍