തൃശ്ശൂർ: നാടക സംബന്ധിയായ പഠനങ്ങൾ, ലക്ഷണശാസ്ത്രം, ലേഖനങ്ങൾ, നിരൂപണം, ചരിത്ര പഠനങ്ങൾ, നാടക പ്രതിഭകളുടെ ജീവചരിത്രം, നാടകപ്രതിഭയുടെ ആത്മകഥ എന്നിവ ഉള്ളടക്കം ആയി വരുന്ന നാടക ഗ്രന്ഥങ്ങൾക്ക് കേരള സംഗീത അക്കാദമി അവാർഡ് നൽകുന്നു. മലയാളത്തിൽ പ്രസിദ്ധീകരിച്ച കൃതികളാണ് പരിഗണിക്കുക.
2021 മുതൽ 23 വരെയുള്ള വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ചതായിരിക്കണം. വിവർത്തന കൃതികൾ പരിഗണിക്കില്ല. 25000 രൂപയുടെ അവാർഡിന് ഗ്രന്ഥകർത്താക്കൾക്കും പ്രസാധകർക്കും മറ്റുള്ളവർക്കും അപേക്ഷ സമർപ്പിക്കാം. നാലു കോപ്പിയും രചയിതാവിന്റെ ബയോഡാറ്റയും രണ്ട് ഫോട്ടോയും സഹിതം അപേക്ഷ ജൂലൈ എട്ടിനകം അക്കാദമിയിൽ സമർപ്പിക്കണം. ബന്ധപ്പെടേണ്ട ഫോൺ നമ്പർ 04872332134.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍