ആറു മാസകാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞ ഗുരുവായൂർ ക്ഷേത്രം മേൽശാന്തി പൊട്ടക്കുഴി മന പി.എം.ശ്രീനാഥ് നമ്പൂതിരിക്ക് ദേവസ്വം ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ മേൽശാന്തിക്ക് ഭഗവദ്സേവനത്തിൻ്റെ സാക്ഷ്യപത്രം കൈമാറി. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,മനോജ് ബി. നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, സർവ്വീസിൽ നിന്നും വിരമിച്ച ഡി.എ. പി. മനോജ് കുമാർ ,ദേവസ്വം ജീവനക്കാർ ,ഭക്തർ എന്നിവർ സന്നിഹിതരായി.. ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയായി ഏപ്രിൽ ഒന്നു മുതൽ ആറു മാസക്കാലത്തേക്ക് വടക്കാഞ്ചേരി പള്ളിശേരി മന പി.എസ്.മധുസൂദൻ നമ്പൂതിരി സ്ഥാനമേറ്റു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍