വടക്കാഞ്ചേരി നഗരസഭ - ഇലക്ഷൻ പെരുമാറ്റചട്ടം വരും മുമ്പേ കുടിവെള്ള വിതരണത്തിനുള്ള ലേലനടപടികളും എഗ്രിമെന്റും തയ്യാറാക്കി വെച്ചിട്ടുള്ളതാണ്. ഇലക്ഷൻ പെരുമാറ്റ ചട്ടം കുടിവെള്ള വിതരണത്തെ ബാധിക്കാതിരിക്കാൻ വേണ്ടിയാണ് മറ്റ് സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി നഗരസഭ ഈ നടപടി സ്വീകരിച്ചിട്ടുള്ളത്. മാർച്ച് 25നാണ് കൗൺസിലർമാരിൽ നിന്നും കുടിവെള്ള വിതരണം നടത്തേണ്ടത് എന്ന വിവരം നൽകാൻ ആവശ്യപ്പെട്ടിരുന്നത്.
കൗൺസിലർമാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുണ്ടത്തിക്കോട് വടക്കാഞ്ചേരി മേഖലകളിൽ സുഗമമായി കുടിവെള്ള വിതരണം നടക്കുന്നുണ്ട്. കനാൽ വഴി വാഴാനി ഡാമിൽ നിന്നും ജലം തുറന്നുവിട്ട കാരണം കനാൽ പരിസരങ്ങളിൽ ഒന്നും തന്നെ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നില്ല. അതുകൊണ്ടുതന്നെ ആ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം നിലവിൽ ആവശ്യമില്ല. എന്നിരുന്നാലും അവിടെ കുടിവെള്ളം ആവശ്യപ്പെടുന്ന പക്ഷം നഗരസഭ കുടിവെള്ളം നൽകുന്നുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍