ആസന്നമായ ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി കുമാരി രമ്യ ഹരിദാസിന്റെ വിജയത്തിനായി വടക്കാഞ്ചേരി മണ്ഡലം ബൂത്ത് 33 മാരാത്ത്കുന്ന് പ്രദേശത്തെ ബൂത്ത് കൺവൻഷനും ബൂത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ. അജിത്ത് കുമാർ നിർവഹിച്ചു. വി അർ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എ.എസ് ഹംസ മുഖ്യ പ്രഭാഷണം നടത്തി.
മണ്ഡലം പ്രസിഡൻ്റ് ബിജു ഇസ്മായിൽ, സിദ്ധിഖ് കെ.എച്, എന്നിവർ പങ്കെടുത്തു സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളായി ഷക്കീർ ടി എച് , ചെയർമാനും,ഇബ്രാഹിം വി.സി, കൃഷ്ണൻ വി.കെ, രവി വി.ആർ, എന്നിവർ വൈസ് ചെയർമാൻമാരും, ഉണ്ണികൃഷ്ണൻ എം.ആർ ജനറൽ കൺവീനറായും പ്രകാശൻ എം.കെ ട്രഷറർ ആയും 51 അംഗ കമ്മിറ്റി തിരഞ്ഞെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍