മുള്ളൂർക്കര : ആത്മ വിശുദ്ധിയുടെ വിരുന്നൊരുക്കുന്ന വ്രതമാസത്തെ സുകൃതങ്ങൾ കൊണ്ട് വരവേൽക്കുന്ന ഖത്തർ പ്രവാസി കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ മികവുറ്റതാണെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പറഞ്ഞു. നന്മനിറഞ്ഞ ഈ പ്രവർത്തനങ്ങളുടെ പ്രതിഫലനം അകതാരിലേക്ക് കൂടി എത്തിച്ച് ഹൃദയ ഭിത്തികൾ വിമലികരിച്ചാൽ മാത്രമേ ശുദ്ധീകരണം പൂർത്തിയാവുകയുള്ളൂ എന്നും സത്യവിശ്വാസികളെല്ലാം നന്മകളെ ജീവിതത്തോട് ചേർത്തുവച്ച കാലമായിരുന്നു വിശുദ്ധ റമളാൻ. ഇനി പതിനൊന്ന് മാസം ഇടവേള നൽകിയാൽ അത് അതിഥികൾക്ക് തുല്യമാകുമെന്നും പാണക്കാട് തങ്ങൾ സൂചിപ്പിച്ചു.
വിശുദ്ധ റമളാനിനോടനുബന്ധിച്ച് ഖത്തർ പ്രവാസി കൂട്ടായ്മയുടെ സഹകരണത്തോടെ മുള്ളൂർക്കര റെയ്ഞ്ചിലെ മഹല്ല് / മദ്റസകളിൽ സേവനം ചെയ്യുന്നവർക്കുള്ള പത്താമത് റിലീഫ് വിതരണം വ്യാഴാഴ്ച രാവിലെ 09.00 മണിക്ക് കാഞ്ഞിരശ്ശേരി അൽമദ് റസത്തുൽ ബദ്‌രിയ്യയിൽ വച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ. മുള്ളൂർക്കര റെയ്ഞ്ച് റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സംഗമത്തിൽ മുഖ്യരക്ഷാധികാരി സയ്യിദ് എം.പി കുഞ്ഞിക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി പി. ടി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണവും വർ.സെക്രട്ടറി ബഷീർ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണവും നിർവഹിച്ചു.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് മുഫത്തിശ് ബാദുഷ അൻവരി ദേശമംഗലം , ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ മുദരിബ് എം. ഇസ്മാഈൽ റഹ്‌മാനി , ശശികുമാർ കൊടയ്ക്കാത്ത് , സമസ്തയുടെയും പോഷകഘടകങ്ങളുടെയും ഭാരവാഹികളായ എ. കെ ഇസ്മാഈൽ അൽ ഹസനി , എ. അഷറഫ് ദാരിമി , സി.എ സുലൈമാൻ മുസ്‌ലിയാർ , ബി. എ. എം അജ്മൽ ബാഖവി , കെ.എസ് മുഹമ്മദ് , കെ.എം മുഹമ്മദ് ഹാജി , കെ.എം ഉമർ മാസ്റ്റർ , പി. കെ മൂസ , കെ. കെ മരക്കാർ ഹാജി , കെ. പി മൂസ ഫൈസി , കെ. എം ഉസ്മാൻ മൗലവി , വി.എം ഷെമീർ , എ.എ സൈനുദ്ദീൻ , പി. എ വീരാൻകുട്ടി മുസ്‌ലിയാർ , പി. എം മുഹമ്മദ് ശിഹാബ് , എം. എസ് മുഹമ്മദ് സൽമാൻ , കെ. എം അഫ്സൽ എന്നിവർ സംസാരിച്ചു. ഖത്തർ പ്രവാസി കൂട്ടായ്മ കോഡിനേറ്റർ കെ. എം അലി സ്വാഗതവും റിലീഫ് കമ്മിറ്റി കൺവീനർ കെ.എ ഹംസക്കുട്ടി മൗലവി നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍