ശിവരാത്രി ദിവസമായ മാർച്ച് 8 വെള്ളിയാഴ്ച വൈകീട്ടത്തെ 16325 നിലമ്പൂർ - കോട്ടയം എക്സ് പ്രസ്സ്, മറ്റ് സ്റ്റോപ്പുകൾക്ക് പുറമെ മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി എന്നിവിടങ്ങളിൽ കൂടി നിർത്തും. അന്നേദിവസം രാത്രി 06461 ഷൊർണ്ണൂർ - തൃശ്ശൂർ എക്സ് പ്രസ്സ് സ്പെഷ്യൽ ആലുവ വരെ സർവീസ് നടത്തും .
രാത്രി 11.15ന് തൃശ്ശൂർ വിടുന്ന വണ്ടി എല്ലാ സ്റ്റേഷനുകളിലും നിർത്തിയ ശേഷം പുലർച്ച 12 .45 ന് ആലുവയിൽ എത്തുന്നതാണ്. പിറ്റേന്ന് രാവിലെ 5.15ന് ആലുവയിൽ നിന്നും പുറപ്പെടുന്ന 16609 തൃശ്ശൂർ - കണ്ണൂർ എക്സ് പ്രസ്സ് രാവിലെ 6.40ന് തൃശ്ശൂരിലെത്തി പതിവുപോലെ കണ്ണൂരിലേയ്ക്ക് യാത്ര തുടരുന്നതാണ്. ഈ വണ്ടി ആലുവയ്ക്കും ഷൊർണ്ണൂരിനുമിടയിലുള്ള എല്ലാ സ്റ്റേഷനുകളിലും നിർത്തുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍