റേഷൻ വിതരണത്തിനായി 3 ദിവസം മസ്‌റ്ററിങ് നിർത്തിവയ്ക്കും.

റേഷൻ വിതരണം സുഗമമായി നടത്തുന്നതിനു വേണ്ടി ഈ മാസം 10 വരെ മഞ്ഞ, പിങ്ക് കാർഡിലെ അംഗങ്ങളുടെ ഇ.കെ.വൈ.സി (ഉപയോക്താവിനെ തിരിച്ചറിയുക) മസ്‌റ്റ്റിങ് നിർത്തിവച്ചതായി മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. മസ്‌റ്ററിങ് കാരണം റേഷൻ വിതരണം തടസ്സപ്പെടുന്നതിനലാണു നടപടി. എട്ടാം തീയതി അവധിയാണ്. സമയക്രമീകരണം ഒഴിവാക്കി റേഷൻ കടകൾ ഇന്നു മുതൽ സാധാരണ പോലെ രാവിലെ 8 മുതൽ 12 വരെയും വൈകിട്ട് 4 മുതൽ 7 വരെയും പ്രവർത്തിക്കും. 

കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിൻ്റെ നിർദേശത്തെ തുടർന്നാണ് മസ്‌റ്റ്റിങ് ആരംഭിച്ചത്. മസ്‌റ്ററിങ്ങിൽ നിന്നു സംസ്‌ഥാനത്തിനു മാറി നിൽക്കാൻ കഴിയാത്തതിനാൽ 15, 16, 17 തീയതികളിൽ, റേഷൻ കടകൾ സ്‌ഥിതിചെയ്യുന്ന കേന്ദ്രത്തിനു സമീപത്തുള്ള സ്കൂളുകൾ, അങ്കണവാടികൾ, സാംസ്കാരിക കേന്ദ്രം തുടങ്ങിയ സ്‌ഥലങ്ങളിൽ അപ്ഡേഷൻ മാത്രമായി നടത്തും. ഈ ദിവസങ്ങളിൽ റേഷൻ വിതരണം ഉണ്ടാകില്ല. 

കടകളുടെ സമയം ക്രമീകരിച്ചിട്ടും റേഷൻ വിതരണം തടസ്സപ്പെട്ടതി നെ തുടർന്നാണ് മസ്റ്ററിങ് തൽക്കാലം നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. അതേസമയം, റേഷൻ വ്യാപാരികളുടെ 4 സംഘടനകൾ സംയുക്‌ത കോഓർഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ കടകൾ അടച്ചിട്ട് ജില്ലാ കേന്ദ്രങ്ങളിലേക്കും സെക്രട്ടേറിയറ്റിലേക്കും മാർച്ച് നടത്തുന്നതിനാൽ ഇന്നു റേഷൻ വിതരണം പലയിടത്തും നടക്കാനിടയില്ല.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍