ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശത്തിന്റെ നിറമാല ചുറ്റുവിളക്ക് ആഘോഷം വെള്ളിയാഴ്ച നടക്കും.

ഉത്രാളിപ്പൂരത്തിന്റെ സമാപനത്തോടനുബന്ധിച്ച് എല്ലാവർഷവും നടത്താറുള്ള കുമരനെല്ലൂർ ദേശത്തിന്റെ നിറമാലയും ചുറ്റുവിളക്കും പൂർവാധികം പ്രൗഢിയോടെ മാർച്ച് 8 വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് ദേവീ സന്നിധിയിൽ ആഘോഷിക്കും.  ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ അന്നേദിവസം തായമ്പകയും ഉണ്ടായിരിക്കും. ആഘോഷത്തിൽ പങ്കെടുത്ത്‌  ഉത്രാളിക്കാവിലമ്മയുടെ  അനുഗ്രഹാശ്രിസ്സുകൾ ഏറ്റുവാങ്ങുന്നതിനായി എങ്കക്കാട്, വടക്കാഞ്ചേരി പൂരാഘോഷ കമ്മിറ്റി അംഗങ്ങൾ,  മർച്ചൻ്റ്സ് അസോസിയേഷൻ, കൊച്ചിൻ ദേവസ്വം ബോർഡ്, പത്രദൃശ്യമാധ്യമ സുഹൃത്തുക്കൾ, കുമരനെല്ലൂർ ദേശം എക്സിക്യൂട്ടീവ്,  യൂത്ത് വിംഗ്, ആഘോഷ കമ്മിറ്റി അംഗങ്ങൾ, തട്ടക നിവാസികൾ, സർവ്വോപരി മുഴുവൻ പൂരപ്രേമികളേയും നിറമാല ചടങ്ങുകളിലേക്ക്  ക്ഷണിക്കുന്നതായി ദേശക്കമ്മിറ്റി പ്രസിഡൻ്റ് എ.കെ. സതീഷ് കുമാർ, ജനറൽ സെക്രട്ടറി പി.എ. വിപിൻ എന്നിവർ അറിയിച്ചു. ഇത്തവണത്തെ പൂരാഘോഷം അതിവർണ്ണാഭമായി മാറ്റുന്നതിനും, പൂരക്കാഴ്ചകളിൽ തന്നെ ഏറ്റവും നയനമനോഹരമായ ദൃശ്യബിംബമായി പൂരം ദിനത്തിൽ ക്ഷേത്രാങ്കണത്തിൽ നടന്ന 3 ദേശങ്ങളുടേയും കൂട്ടിയെഴുന്നള്ളിപ്പിനെ  ജനങ്ങൾ സ്വീകരിച്ചതിലും ഓരോരുത്തരോടുമുള്ള കടപ്പാട്  അറിയിക്കുന്നതായി ദേശക്കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍